Currency

കോവിഡിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത നിലവിലില്ല; 90% രോഗികളെയും രോഗമുക്തരാക്കാന്‍ സാധിച്ചതായി ഖത്തര്‍ ആരോഗ്യമന്ത്രി

സ്വന്തം ലേഖകന്‍Monday, November 16, 2020 3:22 pm

ദോഹ: ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത നിലവിലില്ലെന്ന് ആരോഗ്യ മന്ത്രി. രോഗവ്യാപനം നിയന്ത്രണവിധേയമാണെങ്കിലും ജനങ്ങള്‍ ജാഗ്രത തുടരണം. കോവിഡിനെതിരെ രാജ്യം നടത്തിയ മാതൃകാപരമായ ചെറുത്തുനില്‍പ്പ് വഴി രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനും സ്ഥിരത കൈവരിക്കാനും സാധിച്ചതായി ഖത്തര്‍ ആരോഗ്യമന്ത്രി ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു.

തൊണ്ണൂറ് ശതമാനം രോഗികളെയും രോഗമുക്തരാക്കി തിരിച്ചയക്കാന്‍ സാധിച്ചതായും രോഗത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത കാണുന്നില്ലെന്നും ജാഗ്രത തുടരണമെന്നും ലോക ആരോഗ്യ നവീകരണ ഉച്ചകോടിയുടെ ഉദ്ഘാടന സെഷനില്‍ പങ്കെടുത്ത് സംസാരിക്കവെ ഹനാന്‍ മുഹമ്മദ് അല്‍ കുവാരി വ്യക്തമാക്കി. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം കുടുംബങ്ങള്‍ ഒത്തുചേര്‍ന്നത് കാരണം രോഗികളുടെ എണ്ണം വീണ്ടും കൂടുന്ന ലക്ഷണം കാണിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യവും പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാന്‍ രാജ്യത്തെ ആരോഗ്യപരിചരണ വിഭാഗത്തിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x