Currency

നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് ഹെല്‍പ് ഡെസ്കുമായി വെല്‍ഫെയര്‍ കേരള കുവൈറ്റ്

സ്വന്തം ലേഖകൻFriday, November 11, 2016 7:21 pm

കുവൈറ്റ് സിറ്റി: നോര്‍ക്ക പ്രവാസി  ഐഡി കാര്‍ഡ് ഹെല്‍പ് ഡെസ്കുമായി വെല്‍ഫെയര്‍ കേരള കുവൈറ്റ്. കേരള സര്‍ക്കാറിന് കീഴിലെ നോര്‍ക്കയുടെ സേവനങ്ങളും ആനുകൂല്യങ്ങളും പ്രവാസികള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. വിവിധ മേഖലകളില്‍ ഒരുമാസം ഹെല്‍പ് ഡെസ്ക് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

സാധാരണ പ്രവൃത്തിദിവസങ്ങളില്‍ വൈകീട്ട് ആറുമുതല്‍ ഒമ്പതുവരെയും വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചുമുതല്‍ 10 വരെയും ഫഹാഹീല്‍ യൂനിറ്റി സെന്‍റര്‍, അബ്ബാസിയ പ്രവാസി ഓഡിറ്റോറിയം, ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സെന്ററുകൾ പ്രവർത്തിക്കുക. അപേക്ഷാ ഫോറം ഹെല്‍പ് ഡെസ്ക് സെന്‍ററുകളില്‍ ലഭ്യമാണ്. 

കൂടൂതൽ വിവരങ്ങൾക്ക്: ഫോണ്‍: 55652214 , 97637809 (ഫഹാഹീല്‍), 97221569 (സാല്‍മിയ), 50744982 (അബൂഹലീഫ), 50822271 (കുവൈത്ത് സിറ്റി), 99354375 (അബ്ബാസിയ), 60368661 (റിഗ്ഗായ്) , 97955685 (ഫര്‍വാനിയ), അങ്കാറ (99362430).


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x