Currency

നോര്‍ക്ക/പ്രവാസി ക്ഷേമനിധി ഹെല്‍പ് ഡസ്‌ക് ഓഫിസ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകന്‍Thursday, December 7, 2017 9:07 am

ദോഹ: പ്രവാസി ക്ഷേമനിധി, നോര്‍ക്ക ഐഡി കാര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു സംസ്‌കൃതി ആരംഭിച്ച നോര്‍ക്ക ഹെല്‍പ് ഡസ്‌കിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. കേരള പോതുമരമാത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

സ്‌കില്‍സ് ഡവലപ്മെന്റ് സെന്ററിന്റെ ഒന്നാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും ഓഫീസ് പ്രവര്‍ത്തിക്കുമെന്ന് പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ കെ.കെ ശങ്കരന്‍ പറഞ്ഞു.

സ്‌കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി പ്രസിഡന്റ് എ.കെ. ജലീല്‍ അധ്യക്ഷനായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x