
കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്സിങ് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഒരു സുവര്‍ണാവസരം. കുവൈത്തിലെ പ്രശസ്തമായ സമാ മെഡിക്കല്‍ ഗ്രൂപ്പിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാര്‍ക്ക് ഉടന്‍ നിയമനം നല്‍കുന്നു. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ബിഎസ്‌സി നഴ്‌സിങ് ബിരുദ്ധവുമുള്ള വനിതാ നഴ്‌സുമാരെയാണ് നോര്‍ക്ക റൂട്ട്‌സ് മുഖാന്തരം തിരഞ്ഞെടുക്കുന്നത്. 2019 മേയ് അവസാനം കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലാണ് അഭിമുഖം.
ശമ്പളം 325-350 കുവൈത്തി ദിനാര്‍ (ഏതാണ്ട് 74000-79000 രൂപ). തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം. താല്‍പര്യമുള്ളവര്‍ കൊച്ചിയില്‍ നടക്കുന്ന അഭിമുഖത്തിന് norkacv2kochi@gmail.com എന്ന ഇമെയിലിലേക്കും ബംഗളൂരുവില്‍ നടക്കുന്ന അഭിമുഖത്തിന് healthsector.norka@gmail.com എന്ന ഇമെയിലിലേക്കും നിശ്ചിത മാതൃകയില്‍ 2019 മേയ് 16ന് മുന്‍പ് ബയോഡാറ്റ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org എന്ന വെബ്‌സൈറ്റിലും 18004253939 (ടോള്‍ ഫ്രീ) എന്ന നമ്പറിലും ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.