Currency

ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ പോസ്റ്റ് ഓഫീസുകളില്‍ നിന്നും തിരുത്താം

സ്വന്തം ലേഖകന്‍Saturday, May 20, 2017 11:52 am

പോസ്റ്റ് ഓഫീസുകളില്‍ നിന്നും ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും കാര്‍ഡിന്റെ പുതുക്കല്‍ തുടങ്ങിയവ പരിശോധിക്കാനും സംവിധാനം വരുന്നു. ഇതിനായി തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ തെറ്റുതിരുത്തല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്.

ന്യൂഡല്‍ഹി: പോസ്റ്റ് ഓഫീസുകളില്‍ നിന്നും ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും കാര്‍ഡിന്റെ പുതുക്കല്‍ തുടങ്ങിയവ പരിശോധിക്കാനും സംവിധാനം വരുന്നു. ഇതിനായി തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളില്‍ തെറ്റുതിരുത്തല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്.

ആധാര്‍ എടുക്കാനും തെറ്റു തിരുത്താനുമുള്ള സംവിധാനങ്ങള്‍ പോസ്റ്റ് ഓഫീസുകളില്‍ ഒരുക്കാന്‍ വേണ്ടി ഒന്നര ലക്ഷത്തോളം രൂപ ചെലവ് വരും. അതിനാല്‍ തെറ്റു തിരുത്തുന്നതിനള്ള സംവിധാനം മാത്രമേ ഇപ്പോള്‍ നടപ്പിലാക്കൂ. പിന്നീട് ആധാര്‍ എടുക്കാനുള്ള സൗകര്യവും പോസ്റ്റ് ഓഫീസ് നടപ്പിലാക്കും.

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി പോസ്റ്റ് ഓഫീസിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ 99 ശതമാനം ആളുകളും ആധാര്‍ എടുത്തു കഴിഞ്ഞു. തുടര്‍ന്നാണ് തെറ്റുതിരുത്തലിനു പ്രാധാന്യം നല്‍കിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x