Currency

പ്രവാസികള്‍ നാട്ടിലെ സേവിങ്ങ്‌സ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നിയമവിരുദ്ധം

സ്വന്തം ലേഖകന്‍Saturday, November 19, 2016 11:03 am

ഓരോ പ്രവാസിയ്ക്കും ഒരു എന്‍ആര്‍ഇ അക്കൗണ്ടും ഒരു എന്‍ആര്‍ഒ അക്കൗണ്ടും നിര്‍ബന്ധമാണ്. അതിലൂടെ മാത്രമേ ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ എന്ന വ്യവസ്ഥ കര്‍ശനമായി പരിശോധിക്കാനാണ് തീരുമാനം.

ഇന്ത്യയ്ക്കു പുറത്തു താമസിക്കുകയും പ്രവാസിയായി കഴിയുകയും ചെയ്തിട്ടും നാട്ടിലെ പഴയ സേവിങ്ങ്‌സ് അക്കൗണ്ടുകള്‍ സാധാരണപോലെ പ്രവര്‍ത്തിപ്പിക്കുന്ന പ്രവാസികള്‍ ഏറെയാണ്. ഇവര്‍ക്കെതിരെ തടവും പിഴയും വരുന്നു. ഇത്തരം അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്രവാസികള്‍ക്കെതിരെ നടപടിയെടുക്കാനാണ് പുതിയ നീക്കം.

ഓരോ പ്രവാസിയ്ക്കും ഒരു എന്‍ആര്‍ഇ അക്കൗണ്ടും ഒരു എന്‍ആര്‍ഒ അക്കൗണ്ടും നിര്‍ബന്ധമാണ്. അതിലൂടെ മാത്രമേ ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ എന്ന വ്യവസ്ഥ കര്‍ശനമായി പരിശോധിക്കാനാണ് തീരുമാനം. വിദേശത്ത് ജോലി ലഭിക്കുമ്പോള്‍ നാട്ടിലുള്ള സേവിങ്‌സ് എക്കൗണ്ടിനെ എന്‍ആര്‍ഒ അക്കൗണ്ടാക്കി മാറ്റിയില്ലെങ്കില്‍ പ്രവാസികള്‍ നിയമത്തിന്റെ മുന്നില്‍ കുറ്റവാളിയായി മാറും.

എന്‍ആര്‍ഒ അക്കൗണ്ടുകളിലെ സോഴ്‌സില്‍ നിന്നും നികുതി കട്ട് ചെയ്യും. നാട്ടിലുള്ള ഒരാളേക്കാള്‍ കൂടുതലാണിത്. അതിനാല്‍ അത്തരം പ്രവാസികള്‍ സര്‍ക്കാറിനെറ കണക്കില്‍ നികുതി വെട്ടിക്കുകയാണ് ചെയ്യുന്നത്. ഇരട്ടപൗരത്വം ഇന്ത്യയില്‍ അംഗീകൃതമല്ലാത്തതിനാല്‍ പ്രവാസിയായിരിക്കെ എന്‍ആര്‍ഒ, എന്‍ആര്‍ഇ അക്കൗണ്ടുകളിലൂടെയല്ലാതെ ഇടപാട് നടത്തുന്നത് ഗുരുതരമായ നിയമലംഘനമായാണ് കാണുന്നത്. 1999ലെ ഇന്ത്യന്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് ജോലിക്കോ, ബിസിനസ്സിനോ യാത്രക്കോ ആയി അനിശ്ചിത കാലം വിദേശത്ത് താമസിക്കുന്ന എല്ലാവരെയും പ്രവാസികളായാണ് പരിഗണിക്കുന്നത്. 182 ദിവസത്തില്‍ താഴെ മാത്രമേ താങ്കള്‍ ഇന്ത്യയിലുള്ളൂവെങ്കിലും പ്രവാസിയായി പരിഗണിക്കപ്പെടുമെന്നാണ് നിയമം.

ബാങ്കിനെ അറിയിച്ചാല്‍ ഏത് നിമിഷവും നിങ്ങളുടെ സാധാരണ എക്കൗണ്ടിനെ എന്‍ആര്‍ഒ അല്ലെങ്കില്‍ എന്‍ആര്‍ഇ എക്കൗണ്ടാക്കി മാറ്റാന്‍ സാധിക്കും. അതറിയാതെയാണ് പല പ്രവാസികളും പഴയ ഓര്‍മ്മയില്‍ നാട്ടിലെ പഴയ അക്കൗണ്ട് വഴി ഇടപാടുകള്‍ നടത്തുന്നത്. ഇത്തരം അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം കര്‍ശന നടപടികള്‍ ആരംഭിച്ചതായാണ് സൂചന .


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x