
റിയാദ്: സൗദിയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ കുറവ്. പത്തു മാസത്തിനിടെ പ്രവാസികള്‍ സ്വദേശത്തേക്കു അയച്ചത് 11,522 കോടി റിയാലാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37.3 കോടി റിയാലിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലത്താണ് പ്രവാസികള്‍ 11,522 കോടി റിയാല്‍ സ്വദേശത്തേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം പ്രവാസികള്‍ അയച്ച പണത്തില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.
ഈ വര്‍ഷം ആദ്യ പത്ത് മാസത്തിനിടെ പ്രവാസികളയച്ച പണത്തില്‍ 37.3 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം ആകെ 14165 കോടി റിയാലാണ് സ്വദേശത്തേക്ക് അയച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.