
കുവൈറ്റ് സിറ്റി : നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റിന്റെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ ‘പൊന്നോണം 2017 ‘ ഒക്ടോബര്‍ 13ന് നടക്കും. രാവിലെ പത്ത് മണിക്ക് അത്തപ്പൂവിടലോടെ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് വിവിധയിനം നാടന്‍ കലാരൂപങ്ങള്‍, ശാസ്ത്രീയ നൃത്താവിഷ്‌കാരങ്ങള്‍, വഞ്ചിപ്പാട്ട്, തൃത്തായമ്പക, പുലികളി, തിരുവാതിര, ഓട്ടന്‍ തുള്ളല്‍ ഇവ അരങ്ങേറും. കലാപരിപാടികള്‍ ഇന്ത്യന്‍ അംബാസിഡര്‍ ഉത്ഘാടനം ചെയ്യും.
വിഭവ സമൃദ്ധമായ ഓണസദ്യ ഈ വര്‍ഷത്തെയും പ്രത്യേകതയാണ്. കുവൈറ്റിലെ എട്ട് കരയോഗങ്ങളിലെ വനിതാസമാജത്തിന്റെയും ബാലസമാജത്തിന്റെയും പൂര്‍ണ്ണ സഹകരണത്തോടെ പ്രോഗ്രാമുകളുടെ പരിശീലനം നടന്നു വരുന്നതായി ജനറല്‍ പ്രോഗ്രാം കണ്‍വീനര്‍ ജയകുമാര്‍ ജഹ്റ അറിയിച്ചു. ഈ വര്‍ഷത്തെ പൊന്നോണം 2017 റാഫിള്‍, ഫുഡ് കൂപ്പണുകള്‍ക്കു അതത് കരയോഗം ഏരിയാ കോഡിനേറ്റേഴ്‌സുമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ഗുണപ്രസാദ് നായര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക്: www.nsskuwait.com വഴിയോ https://www.facebook.com/nairservicesocietykuwaitofficial എന്ന ഫേസ്ബുക്ക് പേജ് വഴിയോ ഏരിയാകോര്‍ഡിനേറ്റേഴ്‌സുമായോ ബന്ധപ്പെടാവുന്നതാണ്. Mangaf- 60967360 /98853593, Abbassiya- 65821942 / 66823813, Salmiya-65836543 /67649464, Riggae-: 66042210 / 66907181, Abu Halifa-69014988 / 66891847, Farwaniya-67728496 / 66016669, Fahaheel/Minaabdulla-60715319/65631232, Sharq:50025180/99775167.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.