ശരാശരി മുന്നൂറിൽ ഒരാൾ മയക്കുമരുന്നിനു അടിമയാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് കുവൈത്ത് ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷൻ മേധാവിയായ ഹാനി സക്കറിയ പറയുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഏതാണ്ട് എഴുപതിനായിരത്തോളം പേർ മയക്കുമരുന്നുകൾക്ക് അടിമയാണെന്ന് കുവൈത്ത് ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്റെ റിപ്പോർട്ട്. ശരാശരി മുന്നൂറിൽ ഒരാൾ മയക്കുമരുന്നിനു അടിമയാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് കുവൈത്ത് ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷൻ മേധാവിയായ ഹാനി സക്കറിയ പറയുന്നു. ഇക്കാര്യം മുൻനിർത്തി സ്കൂള്‍-കോളേജ് തലങ്ങളില്‍ ബോധവല്‍ക്കരണത്തിനൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ എട്ടുമാസത്തിനിടെ രണ്ട് കോടിയിലേറെ ലഹരി ഗുളികകളും 420 കിലോ കഞ്ചാവുമാണു അധികൃതർ പിടിച്ചെടുത്തത്. ആയിരത്തിലേറെ മയക്കുമരുന്ന് കേസുകൾ ഓരോ വർഷവും റെജിസ്റ്റർ ചെയ്യപ്പെടുന്നുമുണ്ട്. മയക്കുമരുന്ന് സംബന്ധിച്ച് 1374 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവയിൽ പ്രതികളായ 235 വിദേശികളെ നാടുകടത്തുകയും ചെയ്തു. മയക്കുമരുന്നിന് അടിപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതികളും തങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഹാനി സക്കറിയ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.