
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഫിലിപ്പൈന്‍സ് തൊഴിലാളികള്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോക്കുണ്ടായത്. ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 889,000ഇന്ത്യക്കാരാണ് കുവൈത്തില്‍ പ്രവാസം നയിക്കുന്നത്. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന് ഓഫ് സ്റ്റാറ്റിസ്റ്റിക് ആണ് കണക്കുകള്‍ പുറത്തു വിട്ടത്.
രാജ്യത്തെ ഫിലിപ്പൈന്‍ തൊഴിലാളികളുടെ എണ്ണം 243,400 ല്‍ നിന്ന് 216,200,ആയാണ് കുറഞ്ഞത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 27000 ഫിലിപ്പിനോകള്‍ കുവൈത്ത് വിട്ടതായാണ് ഇത് സൂചിപ്പിക്കുന്നത്. മൊത്തം ഫിലിപ്പിനോ തൊഴിലാളികളുടെ 12 ശതമാനത്തോളം വരും തിരിച്ചു പോയവരുടെ എണ്ണം.
ജനസംഖ്യ ക്രമീകരണം, തൊഴിലില്ലായ്മ നിര്‍മാര്‍ജ്ജനം, സ്വദേശി വല്‍ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ കുവൈത്ത് സ്വീകരിച്ചു വരുന്ന നടപടികള്‍ വിദേശികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായതായാണ് വിലയിരുത്തപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.