ഇവരിൽ 51 പേർ മലയാളികളാണ്. 2
കുവൈറ്റ് സിറ്റി: ഒന്നര വര്‍ഷമായി ജോലിയും ശമ്പളവും ലഭിക്കാതെ കുവൈറ്റിൽ 58 ഇന്ത്യന്‍ നഴ്‌സുമാര്‍ ദുരിതത്തില്‍ കഴിയുന്നതായി റിപ്പോർട്ട്. ഇവരിൽ 51 പേർ മലയാളികളാണ്. 2015 ഫെബ്രുവരിയിൽ കൊച്ചി, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം പ്രതിനിധികള്‍ നടത്തിയ ഇന്റര്‍വ്യൂവില്‍ പാസ്സായി രാജ്യത്ത് എത്തിയവരാണ് ഇവർ.
മൂന്നു മാസത്തെ സന്ദര്‍ശനവിസ കാലാവധി കഴിഞ്ഞ ഇവര്‍ താമസരേഖകളുമില്ലാതെയാണ്നിലവിൽ രാജ്യത്ത് തങ്ങുന്നത്. ആരോഗ്യമന്ത്രാലയം താമസവും ഭക്ഷണവും ഒരുക്കി നൽകിയെങ്കിലും ജോലി സംബന്ധിച്ച കാര്യത്തിൽ ഇതേവരെ തീരുമാനമായിട്ടില്ല. തങ്ങളൂടെ ദുരിതാവസ്ഥ ഇന്ത്യന്‍ എംബസിയേയും കുവൈത്ത് നഴ്‌സസ് അസോസിയേഷന്റെയും അറിയിച്ചതായി നേഴ്സുമാർ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.