Currency

നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: ‘ഇ-മൈഗ്രേറ്റ്’ സംവിധാനം ഉപയോഗിക്കാന്‍ ഇന്ത്യന്‍ എംബസി

സ്വന്തം ലേഖകന്‍Monday, April 10, 2017 11:50 am

കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് ഇ-മൈഗ്രേറ്റ് സംവിധാനം ഉപയോഗിക്കണമെന്ന് കുവൈത്തിലെ സ്വകാര്യ ആശുപത്രികളോട് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇേൈമഗ്രറ്റ് സംവിധാനം വഴി മാത്രം ഇന്ത്യയില്‍നിന്ന് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പാടുള്ളൂവെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആറു കേന്ദ്രങ്ങളെയാണ് അംഗീകൃത റിക്രൂട്ട്‌മെന്റിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. കേരള സര്‍ക്കാറിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ്, ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്‌സ് (ഒഡാപെക്), തമിഴ്‌നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍, ഉത്തര്‍പ്രദേശ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനി, ആന്ധ്രപ്രദേശ് ഓവര്‍സീസ് മാന്‍പവര്‍ കമ്പനി എന്നിവയാണ് ഈ കേന്ദ്രങ്ങള്‍. സ്വകാര്യ ഏജന്‍സികള്‍ വിദേശങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനത്തിനായി ലക്ഷങ്ങള്‍ കൈക്കൂലി ഈടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റിക്രൂട്ടിങ് അധികാരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.

കുറഞ്ഞ ശമ്പളത്തിന് കരാര്‍ അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയമിക്കുന്നത് മാറ്റമില്ലാതെ തുടര്‍ന്ന് വരികയാണ്. ഈ പശ്ചാത്തലത്തിലാണ് എംബസി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വീണ്ടും വ്യക്തമാക്കിയത്. ഇ-മൈഗ്രേറ്റ് സംവിധാനം ലളിതവും സുതാര്യവുമാണെന്ന് എംബസി വ്യക്തമാക്കി. എംബസിയില്‍ ഇ-മൈഗ്രേറ്റ് ഹെല്‍പ്‌ഡെസ്‌കും പ്രവര്‍ത്തിക്കുന്നു. വിശദവിവരങ്ങള്‍ക്ക് 22531716, 97229914, 22530409 എന്നീ നമ്പറുകളിലോ attachelabour@indembkwt.org , labour@indembkwt.org എന്നീ ഇ- മെയിലുകളിലോ ബന്ധപ്പെടണെമന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x