Currency

അമേരിക്ക ജനുവരി 16 മതസ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു

സ്വന്തം ലേഖകൻSunday, January 15, 2017 8:04 pm

ന്യൂയോർക്ക്: ജനുവരി 16 അമേരിക്ക മതസ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്വാതന്ത്ര്യത്തോടുള്ള പ്രതിജ്ഞാബദ്ധതയില്‍ നിന്നാണു മതസ്വാതന്ത്ര്യം എന്ന തത്വമുണ്ടാകുന്നതെന്ന് ഒബാമ പറഞ്ഞു.

വൈവിധ്യത്തില്‍ നിന്നാണ് അമേരിക്കയുടെ ശക്തി ഉണ്ടായത്. മതത്തിന്റെ പേരില്‍ ആളുകളെ ഉന്നംവയ്ക്കുന്ന രാഷ്ട്രീയത്തെ നിരസിക്കണം – ജനുവരി 16നു മതസ്വാതന്ത്ര്യദിനമായി ആചരിക്കണമെന്ന പ്രഖ്യാപണം നടത്തിക്കൊണ്ട് ഒബാമ ആഹ്വാനം ചെയ്തു.

2015ല്‍ യുസില്‍ വിദ്വേഷം മൂലമുണ്ടായ കുറ്റകൃത്യങ്ങളില്‍ 20 ശതമാനവും മതപരമായ മുന്‍വിധികള്‍ മൂലമായിരുന്നുവെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x