Currency

സെപ്റ്റംബര്‍ 11 ഭീകരാക്രമണം; സൗദിക്കെതിരായ പ്രമേയം ഒബാമ അസാധുവാക്കി

സ്വന്തം ലേഖകൻSaturday, September 24, 2016 2:16 pm

9/11 ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ നഷ്ടപരിഹാരത്തിനു കേസ് നൽകാൻ അനുവാദം നൽകുന്ന നിയമം അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ വീറ്റോ ചെയ്തു.

9/11 ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ നഷ്ടപരിഹാരത്തിനു കേസ് നൽകാൻ അനുവാദം നൽകുന്ന നിയമം അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ അസാധുവാക്കി. യു.എസ് കോണ്‍ഗ്രസും സെനറ്റും പാസാക്കിയ ബില്‍ വീറ്റോ അധികാരം ഉപയോഗിച്ചാണ് ഒബാമ അസാധുവാക്കുന്നത്.

മറ്റൊരു രാജ്യത്തിന്‍െറ പരമാധികാരത്തിന് വെല്ലുവിളിയുയര്‍ത്തുന്നതാണ് പ്രമേയത്തിന്‍െറ ഉള്ളടക്കമെന്നാണ് ആസാധുവാക്കുന്നതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. അതേസമയം പ്രസിഡന്റിന്റെ നടപടി അന്യായവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് അക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പ്രതികരികരിച്ചു.

ബില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു.എസ് കോണ്‍ഗ്രസ് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കിയത്. നേരത്തെ മെയില്‍ സെനറ്റും ബില്‍ പാസാക്കിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x