Currency

ഒസിഐ കാര്‍ഡ്: വിദേശ മലയാളികള്‍ക്ക് എയര്‍ലൈനുകളുടെ ഇരുട്ടടി, യാത്രക്കാരെ തിരിച്ചയക്കുന്നു

സ്വന്തം ലേഖകന്‍Wednesday, December 11, 2019 12:23 pm

ന്യൂയോര്‍ക്ക്: ക്രിസ്മസ്, പുതുവത്സര കാലത്ത് മാതാപിതാക്കളേയും മറ്റും സന്ദര്‍ശിക്കാന്‍ യുഎസില്‍ നിന്ന് കുടുംബവുമായി നാട്ടിലേക്ക് യാത്രയാകുന്ന ഇന്ത്യക്കാര്‍ക്ക് എയര്‍ലൈനുകളുടെ ഇരുട്ടടി. ദിവസങ്ങളായി എയര്‍ ഇന്ത്യ, ഖത്തര്‍, കുവൈറ്റ്, ഇത്തിഹാദ് എന്നീ ഒട്ടേറെ എയര്‍ലൈന്‍സ് കമ്പനികള്‍ യാത്രക്കാരെ ഒസിഐ കാര്‍ഡ് പുതുക്കിയില്ല എന്ന കാരണം പറഞ്ഞ് തിരിച്ചയക്കുകയാണ്.

വിദേശ ഇന്ത്യക്കാരുടെ കാലങ്ങളായുള്ള ആവശ്യപ്രകാരമാണ് ആജീവനാന്ത വീസയായ ഒസിഐ കാര്‍ഡ് അനുവദിച്ചത് ‘യു വീസ’ സ്റ്റാമ്പ് ചെയ്തിട്ടുള്ള പഴയ അമേരിക്കന്‍ പാസ്‌പോര്‍ട്ട്, പുതുക്കിയ പാസ്‌പോര്‍ട്ട്, ഒസിഐ കാര്‍ഡ് എന്നീ യാത്രാരേഖകളുണ്ടെങ്കില്‍ ഏത് വിമാനത്താവളത്തില്‍ നിന്നും ഏത് എയര്‍ലൈന്‍സിലും യാത്ര ചെയ്യാമായിരുന്നു.

ഇപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് 21 വയസില്‍ താഴെയുള്ള കുട്ടികളേയും, 50 വയസിനു മുകളിലുള്ളവരേയും യാത്ര ചെയ്യുവാന്‍ അനുവദിക്കാതെ മടക്കി അയയ്ക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x