Currency

ഒക്ടോബറില്‍ 428 ഇന്ത്യക്കാരെ കുവൈത്ത് നാടുകടത്തി

സ്വന്തം ലേഖകന്‍Sunday, November 4, 2018 12:34 pm

കുവൈത്ത് സിറ്റി: ഒക്ടോബറില്‍ കുവൈത്തില്‍നിന്ന് 428 ഇന്ത്യക്കാരെ നാടുകടത്തി. ഈ വര്‍ഷം നാടുകടത്തിയ ഇന്ത്യക്കാരുടെ എണ്ണം 3672 ആയി. കഴിഞ്ഞ മാസം നാടുകടത്തപ്പെട്ട വിദേശികളുടെ എണ്ണം 1932 ആണ്. പത്ത് മാസത്തിനിടെ നാടുകടത്തിയ മൊത്തം വിദേശികളുടെ എണ്ണം 15391. വിവിധ നിയമലംഘനങ്ങള്‍ക്കു പിടിയിലായവര്‍, കോടതി വിധിപ്രകാരം നാടുകടത്തല്‍ ശിക്ഷിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ അവരില്‍ ഉള്‍പ്പെടും.

അതേസമയം മനുഷ്യക്കടത്ത് നിയന്ത്രിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനമായി. ഔഖാഫ് മന്ത്രി അധ്യക്ഷനായ സമിതിയില്‍ നീതിന്യായം, ഔഖാഫ്, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, വാര്‍ത്താവിതരണ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ അംഗങ്ങളായിരിക്കും. മനുഷ്യക്കടത്തും കള്ളക്കടത്തും തടയുന്നതിന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെടുത്ത തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുകയാകും കമ്മിറ്റിയുടെ ചുമതല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x