ട്രാഫിക് നിയമലംഘനത്തിന് പിടിക്കപ്പെട്ടവർ പിഴയടയ്ക്കാതിരിക്കുകയും, നടപടികൾ നേരിടാതിരിക്കുകയും ചെയ്യുന്ന പക്ഷം അവർക്ക് ട്രാഫിക് സേവനങ്ങൾ ലഭ്യമാക്കില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതർ വ്യക്തമാക്കി.
മനാമ: ട്രാഫിക് നിയമലംഘനത്തിന് പിടിക്കപ്പെട്ടവർ പിഴയടയ്ക്കാതിരിക്കുകയും, നടപടികൾ നേരിടാതിരിക്കുകയും ചെയ്യുന്ന പക്ഷം അവർക്ക് ട്രാഫിക് സേവനങ്ങൾ ലഭ്യമാക്കില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതർ വ്യക്തമാക്കി. നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാത്തവരുടെ ട്രാഫിക് സേവനങ്ങൾക്കായുള്ള അപേക്ഷകളും പരിഗണിക്കുന്നതായിരിക്കില്ല.
ട്രാഫിക് സംബന്ധമായ എല്ലാതരം സേവനങ്ങൾക്കും ഈ തീരുമാനം ബാധകമായിരിക്കുമെന്ന് ഡയറക്ടർ ഓഫ് ലൈസൻസിംഗ് അഫയേഴ്‌സും അറിയിച്ചിട്ടുണ്ട്. പൊതുതാൽപ്പര്യം കണക്കിലെടുത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ തീരുമാനങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ പറഞ്ഞു. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും, പിഴ എത്രയും വേഗം അടയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനുമായാണ് ഈ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.