Currency

സൗദിയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വര്‍ധനവ്

സ്വന്തം ലേഖകന്‍Sunday, May 19, 2019 12:49 pm

റിയാദ്: ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചതോടെ സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയിലും വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. എണ്ണയിതര മേഖലയില്‍ പ്രഖ്യാപിച്ച പദ്ധതികളും നിര്‍മ്മാണ മേഖലയിലെ പുതിയ പദ്ധതികളും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥക്ക് സ്ഥിരതയും വളര്‍ച്ചയും നേടികൊടുത്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്പെയിന്‍ ആസ്ഥാനമായ ഫോക്കസ് എക്ണോമിക്സാണ് പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഇറാന്‍ എണ്ണ കയറ്റുമതി അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് നിലച്ചതോടെ സൗദി അറേബ്യയാണ് കൂടുതല്‍ എണ്ണ അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നത്. ഇതോടെ സൗദി അറേബ്യയുടെ എണ്ണയുത്പാദനം രണ്ട് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലെത്തി. രാജ്യത്തെ ആഭ്യന്തര ഉല്‍പാദനത്തിലും തുടര്‍ച്ചയായ രണ്ടാം പാദത്തിലും വളര്‍ച്ച രേഖപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. രാജ്യത്തെ സമ്പത്ത് വ്യവസ്ഥ നടപ്പു വര്‍ഷം 1.7 ശതമാനവും അടുത്ത വര്‍ഷം 2.1 ശതമാനവും വളര്‍ച്ചയാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x