ഒക്കലഹോമ: ഒക്കലഹോമ സിറ്റിയിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധിമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. പൊതുസ്ഥലങ്ങളിലും ഇന്‍ഡോറിലും പതിനൊന്ന് വയസ്സിനു മുകളിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിറ്റി കൗണ്‍സില്‍ യോഗത്തിലാണ് ഓര്‍ഡിനന്‍സ് അംഗീകരിച്ചത്. ഒക്ടോബര്‍ 20 വരെ ഉത്തരവിന് പ്രാബല്യം ഉണ്ടായിരിക്കുമെന്ന് സിറ്റി കൗണ്‍സില്‍ അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത് ഒക്കലഹോമ സിറ്റിയിലാണ്. ചൊവ്വാഴ്ച വരെ സിറ്റിയില്‍ 11222 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനം ഒട്ടാകെ മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് നിര്‍ബന്ധമാക്കില്ലെന്ന് ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് പറഞ്ഞു.
ഒക്കലഹോമയിലെ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതും, ഓഫീസുകളും വ്യാപാര കേന്ദ്രങ്ങ, ഫാക്ടറികളും തുറന്നു പ്രവര്‍ത്തിച്ചുതുടങ്ങിയതും വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.