ദേശീയ സ്ഥിതിവിവരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. മരിച്ചവരിൽ കൂടുതലും പുരുഷന്മാരാണ്. 2016 ആഗസ്ത് വരെ 145 പുരുഷന്മാരാണ് റോഡപകടത്തിൽപ്പെട്ട് മരിച്ചിരിക്കുന്നത്.
മസ്കറ്റ്: ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം ഒമാനിൽ വിവിധ സ്ഥലങ്ങളിലുണ്ടായ റോഡപകടങ്ങളിൽപ്പെട്ട് 168 വിദേശികൾ മരിച്ചു. ദേശീയ സ്ഥിതിവിവരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. മരിച്ചവരിൽ കൂടുതലും പുരുഷന്മാരാണ്. 2016 ആഗസ്ത് വരെ 145 പുരുഷന്മാരാണ് റോഡപകടത്തിൽപ്പെട്ട് മരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമിത് 133 ആയിരുന്നു.
റോഡപകടങ്ങളിൽപ്പെട്ട് മരണമടയുന്ന വിദേശി സ്ത്രീകളുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 15 വിദേശസ്ത്രീകളാണ് മരിച്ചതെങ്കില്‍ ഈവര്‍ഷമത് 24 ആണ്. അതേസമയം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ വാഹനാപകടങ്ങളുടെ എണ്ണം 38.2 ശതമാനം കുറയുകയാണ് ഉണ്ടായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.