Currency

ഒമാനില്‍ ബസ് അപകടത്തില്‍ മലയാളിയടക്കം 25 പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകന്‍Wednesday, August 16, 2017 1:15 pm

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് പ്രധാന റോഡില്‍ നിന്ന് അല്‍പം മാറിയുള്ള കുന്നിലേക്ക് ഇടിച്ചു നിര്‍ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബസ് ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. കണ്ണൂര്‍ സ്വദേശിക്ക് അപകടത്തില്‍ തലയ്ക്ക് സാരമായ പരിക്കുണ്ട്.

മസ്‌കത്ത്: ഒമാനില്‍ ബസ് അപകടത്തില്‍ മലയാളിയടക്കം 25 പേര്‍ക്ക് പരിക്ക്. ജിഫ്‌നൈനില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സലാലയില്‍ നിന്ന് മസ്‌കത്തിലേക്ക് വരുകയായിരുന്ന ഗള്‍ഫ്ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്.

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് പ്രധാന റോഡില്‍ നിന്ന് അല്‍പം മാറിയുള്ള കുന്നിലേക്ക് ഇടിച്ചു നിര്‍ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബസ് ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. കണ്ണൂര്‍ സ്വദേശിക്ക് അപകടത്തില്‍ തലയ്ക്ക് സാരമായ പരിക്കുണ്ട്.

മസ്‌കത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഖൗല ആശുപത്രിയില്‍ ഐ.സി.യുവില്‍ ചികില്‍സയിലാണ്. സലാലയില്‍ ജോലി ആവശ്യാര്‍ഥം പോയി മടങ്ങുകയായിരുന്നു ഇയാള്‍. കൂടുതല്‍ മലയാളികള്‍ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x