Currency

ഓണ്‍ അറൈവല്‍ വിസ; കിങ് ഫഹദ് കോസ് വേ വഴി സൗദിയിലെത്തിയത് 500 വിനോദസഞ്ചാരികള്‍

സ്വന്തം ലേഖകന്‍Tuesday, October 15, 2019 1:00 pm

റിയാദ്: സൗദി അറേബ്യ പുതിയതായി ആവിഷ്‌കരിച്ച ഓണ്‍ അറൈവല്‍ വിസ സൗകര്യം പ്രയോജനപ്പെടുത്തി കിങ് ഫഹദ് കോസ്‌വേ വഴി യാത്ര ചെയ്തത് അഞ്ഞൂറ് വിനോദസഞ്ചാരികള്‍. ഇതിനുപുറമെ കിഴക്കന്‍ അതിര്‍ത്തിയിലെ എന്‍ട്രി പോയിന്റുകള്‍ വഴി 778 വിനോദസഞ്ചാരികളും ബഹ്‌റൈനില്‍ നിന്ന് സൗദിയില്‍ പ്രവേശിച്ചതായി അധികൃതര്‍ അറിയിച്ചു. സെപ്തംബര്‍ 27 മുതലാണ് 49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കിത്തുടങ്ങിയത്.

തുടര്‍ന്ന് സൗദിയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടാവുന്നത്. കിങ് ഫഹദ് കോസ്‌വേ വഴി ബഹ്‌റൈനില്‍ നിന്ന് സൗദിയില്‍ പ്രവേശിച്ചവരില്‍ ഏറ്റവുമധികം പേര്‍ ചൈനക്കാരാണ്. അമേരിക്കന്‍ പൗരന്മാര്‍ രണ്ടാം സ്ഥാനത്തും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മൂന്നാം സ്ഥാനത്തുമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x