Currency

ഓൺലൈനായി ജോലിക്കാരെ തേടുന്ന തൊഴില്‍ദാതാക്കളുടെ എണ്ണം ബഹ്റൈനിൽ വർദ്ധിക്കുന്നു

സ്വന്തം ലേഖകൻMonday, October 3, 2016 3:38 pm

ജോലിക്കാരെ കണ്ടെത്താനായി വിവിധ ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കുന്ന തൊഴിൽദാതാക്കളുടെ എണ്ണം ഒമാനിൽ കൂടുന്നതായി മോൺസ്റ്റർ എംപ്ലോയ്മെന്റ് ഇൻഡക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മനാമ: ജോലിക്കാരെ കണ്ടെത്താനായി വിവിധ ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കുന്ന തൊഴിൽദാതാക്കളുടെ എണ്ണം ഒമാനിൽ കൂടുന്നതായി മോൺസ്റ്റർ എംപ്ലോയ്മെന്റ് ഇൻഡക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ആഗസ്റ്റ് വരെയുള്ള കഴിഞ്ഞ ഒരു വർഷത്തിൽ ഇത്തരത്തിൽ തൊഴിലൊഴിവുകൾ ഓൺലൈനിൽ റജിസ്റ്റർ ചെയ്യുപ്പെടുന്നതിൽ 14 ശതമാനത്തിന്റെ വർധനയാണ് രാജ്യത്ത് ഉണ്ടായത്.

ഗൾഫ് രാജ്യങ്ങളിൽ ബഹ്റൈനിലും ഒമാനിലും മാത്രമാണ് ഇത്തരത്തിൽ ഓൺലൈനായി തൊഴിലൊഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാര്യത്തിൽ വർധനയുണ്ടായിട്ടുള്ളത്. ഒമാനിൽ 8 ശതമാനത്തിന്റെ വർധനയാണ് ഇക്കാര്യത്തിൽ ഉണ്ടായത്.

അതേസമയം സൗദി അറേബ്യയിൽ ഇത് രണ്ട് ശതമാനം കുറയുകയാണ് ഉണ്ടായത്. കുവൈറ്റിലും ഖത്തറിലും യുഎഇയിലും ഓൺലൈനായി തൊഴിലാളികളെ തേടുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് തന്നെ ഉണ്ടായിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x