മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥുമായി ഓണ്‍ലൈന്‍ മുഖാമുഖം സംഘടിപ്പിക്കുന്നു. ഒക്ടോബര് 28 നു വൈകിട്ട് അഞ്ചു മണിക്കാണ് മുഖാമുഖം സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം സാഹിത്യ വേദി സെക്രട്ടറി സുധി പുത്തന്‍വേലിക്കര (33143351)യുമായോ കണ്‍വീനര്‍ അഡ്വക്കേറ്റ് ജോയ് വെട്ടിയാടനു(39175836)മായോ ബന്ധപെടുക. പരിപാടിയില്‍ സമാജം മെമ്പര്‍മാര്‍ക്കും മറ്റു അസോസിയേഷന്‍ മെമ്പര്‍മാര്‍ക്കും, പൊതുജനങ്ങള്‍ക്കും പങ്കെടുത്ത് മന്ത്രിയുമായി ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.