
മസ്കത്ത്: ഒമാനില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ ഓണ്‍ലൈനില്‍ പുതുക്കാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ജൂലൈ 12 ഞായറാഴ്ച മുതല്‍ ഈ സംവിധാനം നിലവില്‍ വരും. കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ ആര്.ഒ.പി വെബ്സൈറ്റ് അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന പുതുക്കാനാകുന്ന സംവിധാനമാണ് നിലവില്‍ വരുക.
ലൈസന്‍സ് ഓണ്‍ലൈനില്‍ പുതുക്കണമെന്നുള്ളവര് ആദ്യം ഇലക്ട്രോണിക് സര്ട്ടിഫിക്കേഷന് സര്‍വീസ് (പി.കെ.ഐ) ആക്ടിവേറ്റ് ചെയ്യണം. കണ്ണ് പരിശോധനയുടെ ഫലവും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യണം. പുതുക്കിയ ലൈസന്‍സുകള്‍ ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനില്‍ നിന്ന് കൈപ്പറ്റാവുന്നതാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.