Currency

ബഹ്റൈൻ നിവാസികളെ ലക്ഷ്യം വെച്ചുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു

സ്വന്തം ലേഖകൻWednesday, October 5, 2016 10:41 am

ബഹ്റൈൻ നിവാസികളെ ലക്ഷ്യംവെച്ചുള്ള ഓൺലൈൺ തട്ടിപ്പുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. പ്രധാനമായും സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റായ ഫേസ്ബുക്കിനെയാണ് തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നത്.

മനാമ: കഴിഞ്ഞ കുറച്ച് മാസങ്ങളായി ബഹ്റൈൻ നിവാസികളെ ലക്ഷ്യംവെച്ചുള്ള ഓൺലൈൺ തട്ടിപ്പുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. പ്രധാനമായും സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റായ ഫേസ്ബുക്കിനെയാണ് തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നത്. വ്യാജ തൊഴിൽ വാഗ്‌ദാനങ്ങളിൽപ്പെട്ടാണ് കൂടുതൽ ആളുകളും തട്ടിപ്പിന് ഇരയാകുന്നത്.

ഫേസ്ബുക്കിന്റെ പുതിയ പദ്ധതിയാണെന്നും പറഞ്ഞുകൊണ്ട് ഇവർ നൽകുന്ന ഓൺലൈൻ തൊഴിൽപരസ്യങ്ങൾ ദിവസം BD 91 വരെ വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തിലുള്ള നിരവധി വ്യാജ പ്രൊഫൈലും പേജുകളും ഫേസ്ബുക്കിലുണ്ട്. തട്ടിപ്പിനായി നിർമിച്ച ആപ്പ്ലിക്കേഷനുകളിലോ വെബ്സൈറ്റിലോ റെജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും ഇങ്ങനെ റെജിസ്റ്റർ ചെയ്യുന്നവരുടെ വ്യക്തിവിവരങ്ങളും അകൗണ്ട് വിവരങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടാണു ഇവർ തട്ടിപ്പ് നടത്തുന്നത്.

അതേസമയം തങ്ങൾ ഇത്തരത്തിൽ യാതൊരു വിധത്തിലുള്ള തൊഴിൽ പദ്ധതികളും നടത്തുന്നില്ലെന്ന് ഫേസ്ബുക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മെസേജുകൾ ലഭിക്കുന്നപക്ഷം റിപ്പോർട്ട് ചെയ്യണമെന്നും ഫേസ്ബുക്ക് ആവശ്യപ്പെടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x