Currency

ഓണ്‍ലൈന്‍ വഴിയുള്ള സേവനങ്ങള്‍ക്ക് ഓഫിസില്‍ ഹാജരാകേണ്ടതില്ല

സ്വന്തം ലേഖകന്‍Thursday, March 4, 2021 2:25 pm

കുവൈത്ത് സിറ്റി: ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കാവുന്ന സേവനങ്ങള്‍ക്കായി ഓഫിസില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി). ഓഫിസുകളില്‍ നേരിട്ടെത്തേണ്ടുന്ന കേസുകളുടെ എണ്ണം തൊഴില്‍ശേഷിക്കനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. മുന്‍കൂര്‍ അനുമതിയോടെയാകണം നേരിട്ടെത്തേണ്ടത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ബന്ധപ്പെടേണ്ട വെബ്‌സൈറ്റ് www.pack.gov.kw എന്നതാണ്. സ്വദേശികള്‍ക്ക് രാവിലെ 9 മുതല്‍ 1 മണിവരെയും വിദേശികള്‍ക്ക് വൈകിട്ട് 2 മണി മുതല്‍ 5.30 വരെയുമാണ് സന്ദര്‍ശന സമയം.

തൊഴില്‍ ശേഷിയില്‍ 30% കുറവ് വരുത്തുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനഭാഗമായാണ് പല സേവനങ്ങളും ഓണ്‍ലൈന്‍ വഴി ക്രമീകരിക്കുന്നത്. സന്ദര്‍ശനം നടത്തുന്നവര്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്നും ഭപാസിഭ പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x