Currency

ജഹ്റ റോഡ് ഇന്ന് പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കും

സ്വന്തം ലേഖകൻWednesday, November 23, 2016 10:43 am

17.7 കി.മീറ്റര്‍ പാലമുള്‍പ്പെടെയുള്ള ജഹ്റ റോഡ് വികസനം രാജ്യത്തെ ഗതാഗതരംഗത്ത് വന്‍ കുതിപ്പാവുന്ന പദ്ധതിയാണ്. ജഹ്റ മെയിന്‍ റോഡ് മൂന്നു ലിങ്ക് റോഡുകളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി.

കുവൈറ്റ് സിറ്റി: കുവൈത്തിലെ ജഹ്റ റോഡ് ഇന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കും. 17.7 കി.മീറ്റര്‍ പാലമുള്‍പ്പെടെയുള്ള ജഹ്റ റോഡ് വികസനം രാജ്യത്തെ ഗതാഗതരംഗത്ത് വന്‍ കുതിപ്പാവുന്ന പദ്ധതിയാണ്. ജഹ്റ മെയിന്‍ റോഡ് മൂന്നു ലിങ്ക് റോഡുകളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഇതില്‍ ഗസ്സാലി എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന റോഡ് ചില സാങ്കേതിക കാരണങ്ങളാല്‍ പൂര്‍ത്തിയായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ആറുവരി പാതയും രണ്ട് എമര്‍ജന്‍സി ലൈനുകള്‍ ചേര്‍ന്ന എട്ടു കിലോമീറ്റര്‍ പാതയാണ് ഇപ്പോൾ തുറന്നു കൊടുക്കുക. 600 മീറ്റര്‍ ഭൂഗര്‍ഭപാതയും ഇതിൽപ്പെടുന്നു. 242.4 മില്യന്‍ ദീനാര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 2011 മേയ് ഒന്നിനാണ് തുടക്കമിട്ടത്. ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് മന്ത്രി എന്‍ജി. അഹ്മദ് ഖാലിദ് അല്‍ ജസ്സാര്‍ സംബന്ധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x