Currency

ബഹിരാകാശയാത്ര ചെയ്താല്‍ കാഴ്ച്ച ശക്തി കുറയുമെന്ന് പഠനം

സ്വന്തം ലേഖകന്‍Tuesday, November 29, 2016 1:03 pm

കണ്ണിലെ ദ്രാവകങ്ങളുടെ ചുറ്റളവിലുണ്ടാകുന്ന മാറ്റമാണ് കാഴ്ച്ചയെ ബാധിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. തലച്ചോറിലും നട്ടെല്ലിലും ഗുരുത്വാകര്‍ഷണമില്ലായ്മ പ്രശ്‌നം സൃഷ്ടിക്കും.

ന്യൂയോര്‍ക്ക്: ബഹിരാകാശ യാത്ര നീണ്ടാല്‍ കാഴ്ച്ച ശക്തി കുറയുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മയാമി സര്‍വ്വകലാശാല അധികൃതര്‍. നാസയുടെ ബഹിരാകാശ യാത്രികന്‍ സ്‌കോട്ട് കെല്ലിയടക്കമുള്ളവരെ പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ബഹിരാകാശ യാത്രയ്ക്ക് ശേഷം കാഴ്ച്ചയ്ക്ക് പ്രശ്‌നം അനുഭവിക്കുന്നയാളാണ് കെല്ലി. കണ്ണിലെ ദ്രാവകങ്ങളുടെ ചുറ്റളവിലുണ്ടാകുന്ന മാറ്റമാണ് കാഴ്ച്ചയെ ബാധിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. തലച്ചോറിലും നട്ടെല്ലിലും ഗുരുത്വാകര്‍ഷണമില്ലായ്മ പ്രശ്‌നം സൃഷ്ടിക്കും.

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ മടങ്ങിയെത്തിയവരില്‍ മൂന്നിലൊന്ന് പേരും കാഴ്ച്ച സംബന്ധിച്ച പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്നും ഗവേഷകനായ നോം ആല്‍പെറിന്‍ അറിയിച്ചു. നേരത്തെ ഗുരുത്വാകര്‍ഷണമില്ലായ്മ കാരണം കൂടുതല്‍ രക്തം തലച്ചോറിലേക്കത്തെുന്നതാണ് ഇതിന് കാരണമായി ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍ സെറിബ്രോ സ്‌പൈനല്‍ ഫല്‍യിഡ് ആണ് ഇതിന് കാരണമാകുന്നതെന്നാണ് പുതിയ കണ്ടെത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x