2007 മുതൽ ഇതേവരെ 34 ലക്ഷം എച്ച്-1ബി അപേക്ഷകളാണ് യുഎസ്സിഐഎസിനു ലഭിച്ചത്. ഇതിൽ 21 ലക്ഷവും ഇന്ത്യക്കാരാണ്.
കഴിഞ്ഞ പതിനൊന്നു വർഷത്തിനിടെ എച്ച്-1ബി വിസയ്ക്ക് അപേക്ഷിച്ചത് 21 ലക്ഷത്തിലധികം ഇന്ത്യക്കാരെന്നു ഔദ്യോഗിക കണക്കുകൾ. യുഎസ് സിസ്റ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അപേക്ഷകരിൽ കൂടുതൽ പേരും ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരുമാണ്. ബാച്ചിലേർസ് ഡിഗ്രീ സ്വന്തമാക്കിയവരാണു അപേക്ഷകരിൽ ഏറെയും.
2007 മുതൽ ഇതേവരെ 34 ലക്ഷം എച്ച്-1ബി അപേക്ഷകളാണ് യുഎസ്സിഐഎസിനു ലഭിച്ചത്. ഇതിൽ 21 ലക്ഷവും ഇന്ത്യക്കാരാണ്. അപേക്ഷകരിൽ 26 ലക്ഷം പേർക്കും യുഎസ് എച്ച്-1ബി വിസ അനുവദിച്ചു. അപേക്ഷകരുടെ കാര്യത്തിൽ ചൈനയാണ് രണ്ടാം സ്ഥാനത്ത് – 2,96,313 അപേക്ഷകർ. ഫിലിപ്പൈൻസ് (85,918), സൗത്ത് കൊറിയ (77,359), കാനഡ (68,228) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർ.
25-നും 34-നും ഇടയിൽ പ്രായമുള്ളവരാണ് എച്ച്-1ബി വിസ സ്വന്തമാക്കിയവരിൽ ഏറിയ പങ്കും. 20 ലക്ഷത്തോളം പേർ കമ്പ്യൂട്ടർ അനുബന്ധ ജോലികളുമായി യു.എസിൽ എത്തിയപ്പോൾ ആർക്കിടെച്ചർ, എഞ്ചിനീയറിംഗ്, ആൻഡ് സർവ്വേയിംഗ് (318,670), വിദ്യാഭ്യാസം (244,000), അഡ്മിനിസ്ട്രേറ്റീവ് (245,000), ആരോഗ്യം (185,000) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ നിന്നുള്ളവർ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.