Currency

17 മാസത്തിനിടെ സൗദിയില്‍ നിന്ന് നാടുകടത്തിയത് ഏഴര ലക്ഷം നിയമ ലംഘകരെ

സ്വന്തം ലേഖകന്‍Monday, April 29, 2019 5:00 pm

ജിദ്ദ: കഴിഞ്ഞ 17 മാസത്തിനിടെ സൗദിയില്‍ നിന്ന് നാടുകടത്തിയത് ഏഴര ലക്ഷം നിയമ ലംഘകരെ. പൊതുമാപ്പ് അവസാനിച്ച 2017 നവമ്പര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ 7,60,456 നിയമ ലംഘകരെയാണ് നാടുകടത്തിയതെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുവരെ പിടിയിലായ നിയമ ലംഘകരുടെ എണ്ണം 30 ലക്ഷം കവിഞ്ഞതായും മന്ത്രാലയം അറിയിച്ചു.

ഈ കാലയളവില്‍ നടത്തിയ പരിശോധനകളില്‍ ആകെ 30,30,767 ഇഖാമ- തൊഴില്‍ നിയമ ലംഘകരെയും പിടികൂടി. ഇതില്‍ 23,61,511 പേര്‍ ഇഖാമ നിയമ ലംഘകരാണ്. 4,66,038 പേര്‍ തൊഴില്‍ നിയമ ലംഘകരും 2,03,218 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരുമാണ്.

ഇഖാമ തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസ – യാത്ര സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതിന് 3,723 വിദേശികളും പിടിയിലായി. ഈ കാലയളവില്‍ നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 1,237 സ്വദേശികളും പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x