
റിയാദ്: സൗദിയില്‍ അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനു വേഗ പരിധിയില്‍ ഇളവ്. അപകടങ്ങളില്‍ പരുക്കേറ്റോ മറ്റോ അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ വേഗ പരിധി മറികടന്നാലും പിഴ ഈടാക്കില്ലെന്നു ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
ഇത്തരം സാഹചര്യങ്ങളില്‍ ഗതാഗത നിയമലംഘനങ്ങള്‍ റജിസ്റ്റര്‍ ചെയ്താല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം ഗതാഗത വകുപ്പിനെ സമീപിച്ചാല്‍ മതി. സമാന കേസില്‍ പിഴ ചുമത്തപ്പെട്ടയാള്‍ നല്‍കിയ പരാതിയെ തുടന്നാണു തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.