ആവശ്യക്കാരുടെ എണ്ണം കുറഞ്ഞത് മൂലം സാല്‍മിയയിലെയും ഹവല്ലിയിലെയും ചില ഫ്ളാറ്റ് ഉടമകള്‍ ഇതിനോടകം വാടക കുറച്ചിട്ടുണ്ട്.
കുവൈറ്റ് സിറ്റി: രാജ്യത്തെ ഫ്ലാറ്റുകളുടെ വാടക കുറയുന്നതായി റിപ്പോർട്ട്. ആവശ്യക്കാരുടെ എണ്ണം കുറഞ്ഞത് മൂലം സാല്‍മിയയിലെയും ഹവല്ലിയിലെയും ചില ഫ്ളാറ്റ് ഉടമകള്‍ ഇതിനോടകം വാടക കുറച്ചിട്ടുണ്ട്. രണ്ട് ബെഡ്റൂം ഫ്ളാറ്റുകള്‍ക്ക് 300 ദീനാറിനും താഴെയാണ് ഇപ്പോൾ ഇവിടങ്ങളിൽ വാടകയായി ഈടാക്കുന്നത്.
സാല്‍മിയ ഭാഗത്ത് 280 ദീനാര്‍ നിരക്കില്‍ ഫ്ളാറ്റുകള്‍ നല്‍കാമെന്ന് പുതിയ കെട്ടിട ഉടമകള്‍ അറിയിച്ചിട്ടുണ്ട്. മൂന്നു ബെഡ്റൂം ഫ്ളാറ്റ് വാടക 400 ദീനാറില്‍ താഴെയെത്തിയിട്ടുണ്ട്.വരും വർഷങ്ങളിൽ വാടക ഗണ്യമായി കുറയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
പുതിയ അപ്പാർട്ട്മെന്റുകൾ കൂടുതലായി നിർമ്മിക്കപ്പെട്ടത്, റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ സാമ്പത്തികമാന്ദ്യം, വിദേശ അധ്യാപകരുടെ താമസ അലവന്‍സ് വെട്ടികുറച്ചത്, കുടുംബ വിസക്കുള്ള ശമ്പള പരിധി 450 ദീനാര്‍ ആയി ഉയര്‍ത്തിയത് എന്നിവയെല്ലാം ഫ്ലാറ്റ് ആവശ്യക്കാരുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കിയെന്നാണ് കരുതുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.