Currency

വകഭേദം വന്ന കോവിഡ് വൈറസ്: ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളുടെ നിരോധനം ജനുവരി ഏഴുവരെ നീട്ടി

സ്വന്തം ലേഖകന്‍Wednesday, December 30, 2020 5:43 pm

ലണ്ടന്‍: വകഭേദം വന്ന കോവിഡ് വൈറസിന്റെ വ്യാപനം രൂക്ഷമായതോടെ ബ്രിട്ടനിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ജനുവരി ഏഴുവരെ നീട്ടി. ജനുവരി ഏഴിന് വീണ്ടും സ്ഥിതിഗതികള്‍ വിലയിരുത്തി പുതിയ തീരുമാനമെടുക്കും.

ഇതിനോടകം തന്നെ ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തിയ പലരും വകഭേദം വന്ന പുതിയ വൈറസ് ബാധിച്ച് രോഗബാധിതരായ കാര്യം കണക്കിലെടുത്താണ് വിമാനസര്‍വീസ് പുനരാരംഭിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കൊച്ചിയിലേക്ക് നേരിട്ട്, ആഴ്ചയില്‍ മൂന്നുദിവസം ഉള്‍പ്പെടെ, ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും ഉണ്ടായിരുന്ന അറുപതിലേറെ സര്‍വീസുകളാണ് വൈറസിന്റെ വകഭേദം മൂലം നിര്‍ത്തലാക്കിയത്.

വിമാന സര്‍വീസുകള്‍ അപ്രതീക്ഷിതമായി മുടങ്ങിയതോടെ നാട്ടില്‍പോയ നൂറുകണക്കിന് മലയാളികളാണ് ബ്രിട്ടനിലേക്ക് മടങ്ങിവരാനാകാതെ കുടുങ്ങിയിരിക്കുന്നത്. അടിയന്തരമായി നാട്ടിലെത്തേണ്ടവരും യാത്രാമാര്‍ഗമില്ലാതെ വിഷമിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x