Currency

കുവൈത്തില്‍ സിവില്‍ ഐഡി കാര്‍ഡുകളുടെ ഹോം ഡെലിവറി സേവനം ആരംഭിച്ചു; സേവനം ഓപ്ഷണല്‍

സ്വന്തം ലേഖകന്‍Friday, November 13, 2020 5:13 pm
civil-id
Villa-kochi-Kerala

കുവൈത്ത് സിറ്റി: കുവൈത്തില്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി ഐഡി കാര്‍ഡുകളുടെ ഹോം ഡെലിവറി സേവനം ആരംഭിച്ചു. ഐഡി കാര്‍ഡ് ഉടമകളുടെ താമസ സ്ഥലത്ത് എത്തിക്കുന്നത്തിന് രണ്ട് ദിനാറാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. ഒരു വിലാസത്തില്‍ ഒന്നിലധികം കാര്‍ഡുകള്‍ ഒരേസമയം വിതരണം നടത്തേണ്ടതുണ്ടെങ്കില്‍ അധികമുള്ള ഓരോ കാര്‍ഡിനും 250 ഫില്‍സ് വീതം അധികം നല്‍കണം.

ഹോം ഡെലിവറി സേവനം ഓപ്ഷണല്‍ ആണെന്നും സേവനം ആവശ്യമില്ലാത്തവക്ക് പാസി ആസ്ഥാനത്തു നേരിട്ടെത്തി കളക്റ്റ് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. ഹോം ഡെലിവറി സേവനം ആവശ്യമുള്ളവര്‍ക്ക് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

പാസി ആസ്ഥാനത്തെ കിയോസ്‌കുകളില്‍ വിതരണത്തിന് തയ്യാറായ രണ്ടരലക്ഷത്തോളം കാര്‍ഡുകള്‍ ഉടമസ്ഥര്‍ എത്താത്തതിനാല്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. ഹോംഡെലിവറി സംവിധാനം ആരംഭിച്ചതോടെ ഈ പ്രതിസന്ധി ഒഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x