കുറ്റാരോപിതനായ ഒരാൾ വിചാരണയിലൂടെ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ നിഷ്കളങ്കനാണെന്ന് കരുതപ്പെടുന്നു എന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 20 / സി ഉദ്ധരിച്ചുകൊണ്ടായിരുന്നു ഈ നിർദേശം മുന്നോട്ടു വെച്ചത്.
മനാമ : കുറ്റകൃത്യങ്ങളിൽ പെടുന്നവരുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന പാർലമെൻറ് അംഗത്തിന്റെ ശുപാർശ സമിതി തള്ളി. ഒരുവർഷത്തിൽ കുറയാത്തതടവും, 100 ബഹ്റൈൻ ദിനാറിൽ കുറയാത്ത പിഴയും ശിക്ഷ ലഭിക്കുന്നവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കരുതെന്നുകാട്ടി, എം.പി ഖാലിദ് അൽ ഷേർ ആണ് ശിക്ഷാനിയമത്തിൽ ഭേദഗതിക്ക് ശുപാര്ശചെയ്തിരുന്നത്.
കുറ്റാരോപിതനായ ഒരാൾ വിചാരണയിലൂടെ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ നിഷ്കളങ്കനാണെന്ന് കരുതപ്പെടുന്നു എന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 20 / സി ഉദ്ധരിച്ചുകൊണ്ടായിരുന്നു അൽ ഷേർ ഈ നിർദേശം മുന്നോട്ടു വെച്ചത്. എന്നാൽ, എംപിയുടെ ന്യായീകരണം അംഗീകരിക്കാതെ നിർദ്ദേശം നിരസിക്കുകയായിരുന്നു സമിതി.
നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന് പുറമെ ലീഗൽ ആൻഡ് ലെജിസ്ലേറ്റീവ് അഫയേഴ്സ് കമ്മിറ്റി, ലീഗൽ കൺസൽട്ടന്റ് എന്നിവയുമായി ചർച്ച ചെയ്തതിനു ശേഷമായിരുന്നു കമ്മിറ്റിയുടെ തീരുമാനം. നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (എൻ.ഐ.എച്ച്.ആർ.) അംഗവും മുൻ ഹെഡ് കൗൺസിലിന്റെ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി അംഗവുമാണ് അൽ ഷേർ. അതേസമയം നിർദ്ദേശം നിരസിച്ച സമിതിയുടെ തീരുമാനം, ചൊവ്വാഴ്ച പ്രതിനിധി സഭ അവലോകനം ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.