Currency

ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിലെ പാര്‍ക്കിംഗ് ഫീസ് ഉയര്‍ത്തി

സ്വന്തം ലേഖകന്‍Tuesday, January 7, 2020 1:04 pm

റിയാദ്: സൗദിയില്‍ ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിലെ പാര്‍ക്കിംഗ് ഫീസില്‍ മാറ്റം വരുത്തി. മണിക്കൂറിന് മൂന്ന് റിയാലില്‍ നിന്ന് അഞ്ച് റിയാലായാണ് പാര്‍ക്കിംഗ് ഫീസ് ഉയര്‍ത്തിയത്. ജിദ്ദയിലെ പഴയ വിമാനത്താവളത്തില്‍ മണിക്കൂറിന് മൂന്ന് റിയാല്‍ വീതമാണ് പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത്. എന്നാല്‍ പുതിയ വിമാനതാവളത്തില്‍ മണിക്കൂറിന് 10 റിയാല്‍ ഈടാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വ്യാപകമായി പരാതി ഉയരുന്നതിനിടെയാണ് പുതിയ മാറ്റം സംബന്ധിച്ച അറിയിപ്പ്.

ഇതനുസരിച്ച് പുതിയ വിമാനാതവാളത്തില്‍ സ്ഥാപിച്ച മെഷീന്‍ വഴി പാര്‍ക്കിംഗ് ഫീസ് അടക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ് ലഭിക്കും. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനതാവളത്തിലും ഒന്നാം തിയതി മുതല്‍ ഹ്രസ്വകാല പാര്‍ക്കിംഗ് ഫീസ് മണിക്കൂറിന് മൂന്ന് റിയാലില്‍ നിന്ന് അഞ്ച് റിയാലാക്കി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ദീര്‍ഘകാല പാര്‍ക്കിംഗ് ഫീസ് മൂന്ന് റിയാലായി തുടരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x