Currency

ഡ്രൈവിംഗ് ലൈസൻസ് ഫീ ഉയർത്താനുള്ള ശുപാർശ പാർലമെന്ററി സമിതി തള്ളി

സ്വന്തം ലേഖകൻSunday, February 11, 2018 11:21 am

കുവൈറ്റ് സിറ്റി: ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളിൽ നിന്നും ആയിരം ദിനാർ ഫീ ഈടാക്കണമെന്ന ശുപാർശ കുവൈറ്റ് പാർലമെന്ററി സമിതി തള്ളി.

പാർലമെന്റംഗമായ സഫ അൽ-ഹഷെം മുന്നോട്ടുവെച്ച ഈ നിർദേശം നേരത്തെതന്നെ വിവാദമായിരുന്നു. ഡ്രൈവിംഗ് ലൈസൻസിനു ആയിരം ദിനാറും ലൈസൻസ് പുതുക്കുന്നതിനു 500 ദിനാറും ഈടാക്കണമെന്നായിരുന്നു ശുപാർശ.

ലൈസൻസ് ഫീ ഉയർത്തുന്നതു സാമ്പത്തികമായി ഗുണപ്രദമാണെങ്കിലും നിർദേശിക്കപ്പെട്ട തുക വളരെ കൂടുതലാണെന്നു സമിതി വിലയിരുത്തി. ഭൂരിപക്ഷം പ്രവാസികൾക്കും രാജ്യത്തു നിലവിൽ ലഭിക്കുന്ന വേതനം പരിഗണിക്കുമ്പോൾ ഈ നിർദേശം അംഗീകരിക്കാൻ സാധിക്കില്ലെന്നു സമിതി വ്യക്തമാക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x