
കുവൈത്ത് സിറ്റി: വീടുകളില്‍ പാര്‍ട് ടൈം ജോലിക്കാരെ നിയമിക്കരുതെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് മണിക്കൂര്‍ വേതന നിരക്കില്‍ ഗാര്‍ഹിക ജീവനക്കാരെ ജോലിക്ക് വെക്കുന്നത് നിര്‍ത്തിവെക്കാന്‍ താമസകാര്യ വകുപ്പ് നിര്‍ദ്ദേശിച്ചത്. വീട്ടുനിരീക്ഷണം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
പലയിടത്തും പോയി വരുന്ന ഇവര്‍ വഴി വൈറസ് പടരാനുള്ള സാധ്യത ഏറെയാണ്. കൂടുതല്‍ പേരുമായി ഇടപഴകുന്നതു മൂലമാണ് ഇത്തരം ജോലിക്കാര്‍ വഴി കോവിഡ് പടരാന്‍ സാധ്യതയേറുന്നത്. പൊതുവെ വിദ്യാഭ്യാസം കുറവായ ഇത്തരം തൊഴിലാളികള്‍ വൈറസ് പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് അജ്ഞരായിരിക്കും. ഇവര്‍ വഴി കുട്ടികളിലേക്ക് വൈറസ് എത്താന്‍ സാധ്യതയുണ്ടെന്നും തലാല്‍ അല്‍ മഅറഫി വ്യക്തമാക്കി.
പൊതുതാല്പര്യം സംരക്ഷിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥരുമായി രാജ്യനിവാസികള്‍ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ഹോം ക്വാറന്റൈന് നിര്ദേശിക്കപ്പെട്ടവര് ജോലിക്കു ഹാജരായാല്‍ സ്ഥാപനം പൂട്ടിക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടി ഉണ്ടാകുമെന്നു തൊഴില്സാമൂഹ്യക്ഷേമ മന്ത്രാലയം മുന്നറിയിപ്പ് നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.