Currency

യാത്രക്കാരെ പിഴിയാൻ വിദേശക്കമ്പനികൾ; ഖത്തർ മലയാളികൾ സൂക്ഷിക്കുക!

Wednesday, August 31, 2016 2:20 pm

ഖത്തര്‍ യാത്രികര്‍ക്ക് ഇത് മോശം സമയമാണ്.

ദോഹ: ഖത്തര്‍ യാത്രികര്‍ക്ക് ഇത് മോശം സമയമാണ്. വിദേശക്കമ്പനികള്‍ ഇനി മുതല്‍ യാത്രക്കാരില്‍ നിന്ന് പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ് ഇനത്തില്‍ 40 റിയാല്‍ ഈടാക്കും. പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജായി 35 റിയാല്‍ പിരിക്കുമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. ഈ നടപടി ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരികയുമുണ്ടായി. ഡിസംബര്‍ ഒന്നിന് ശേഷം നടത്തുന്ന യാത്രകള്‍ക്കായി ടിക്കറ്റ്ബുക്ക് ചെയ്തവരില്‍ നിന്നുമാണ് 35 റിയാല്‍ പിരിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇതിനകം ലഭിച്ചു കഴിഞ്ഞിരിക്കുന്നു.

പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ് വാങ്ങുന്നത്, ദോഹയില്‍ നിന്ന് യാത്ര പുറപ്പെടുന്നവര്‍ ഉള്‍പ്പെടെ ദോഹ വിമാനത്താവളത്തിലെത്തി 24 മണിക്കൂറിനുള്ളില്‍ യാത്ര ചെയ്യുന്ന ട്രാന്‍സിറ്റ് യാത്രികരില്‍ നിന്നുമാണ്.

ദോഹയില്‍ നിന്നും ആഴ്ചയില്‍ മൂന്ന്‍ സര്‍വീസുകളുള്ള സെബു പസഫിക് 35 റിയാലാണ് ഈടാക്കുന്നത്. ഫിലിപ്പൈന്‍ ആണ് ഇതിന്‍റെ ആസ്ഥാനം. എന്നാല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രഖ്യാപിത നിരക്കുകളെ മറികടന്നാണ് ചില വിദേശ കമ്പനികളുടെ പോക്ക്. ഫിലിപ്പൈന്‍ എയര്‍ലൈന്‍സ്, എമിറേറ്റ്സ് എന്നിവ 40 റിയാലാണ് ഈടാക്കുന്നത്.

മറ്റ് നികുതി നിരക്കുകള്‍ക്ക് അനുസരിച്ച് സ്വാഭാവികമായി സിസ്റ്റം തുക 40 റിയാലാക്കുകയായിരുന്നു എന്ന് എമിറേറ്റ്സ് വൃത്തം അറിയിച്ചു. ഇത് തന്നെയായിരുന്നു ഫിലിപ്പൈന്‍സ്കാരുടെയും അറിയിപ്പ്. ആഴ്ച്ചയില്‍ അഞ്ചു തവണയാണ് ഫിലിപ്പൈന്‍സ് എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നത്. ഖത്തറില്‍ നിന്നും ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകള്‍ക്കും ഈ നിരക്ക് ബാധകമാണ്.

എന്നാല്‍ മറ്റ് നികുതികള്‍ അനുസരിച്ച് സിസ്റ്റം സ്വാഭാവികമായി തുക വര്‍ധിപ്പിക്കുന്നത്(റൌണ്ടിങ്ങ് ഓഫ്) തങ്ങള്‍ അധിക തുക ഈടാക്കുന്നതായി തെറ്റിദ്ധരിക്കപ്പെടുമെന്നു ഫിലിപ്പൈന്‍ എയര്‍ലൈന്‍ അറിയിച്ചു. ഹമദ് വിമാനത്താവളം വഴി ഏകദേശം 30 ലക്ഷം യാത്രക്കാരാണ് ഒരു മാസം സഞ്ചരിക്കുന്നത്. വിമാനനിരക്ക് അധികമാണെന്ന് പരാതിപ്പെടുന്ന മലയാളികള്‍ക്ക് വന്‍ തിരിച്ചടിയാണ് നിരക്ക് വര്‍ധന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “യാത്രക്കാരെ പിഴിയാൻ വിദേശക്കമ്പനികൾ; ഖത്തർ മലയാളികൾ സൂക്ഷിക്കുക!”

  1. Nimmy K Chacko says:

    എണ്ണ വില കുറഞ്ഞു സാമ്പത്തിക കമ്മിയിലായ ഗൾഫ് രാജ്യങ്ങൾ നികുതികൾ വർത്തിപ്പിക്കാതെ എങ്ങനെ പിടിച്ചു നില്ക്കാൻ…

  2. Muhammad Hashim says:

    വാർത്ത വായിച്ചാൽ മലയാളികൾ മാത്രമേ ദോഹയിലേക്ക് വിമാനത്തിൽ പോകുന്നുള്ളൂവെന്നു തോന്നും?

Comments are closed.

Top
x