Currency

സൗദിയില്‍ കഴിഞ്ഞ വര്‍ഷത്തെ ലെവി ഇന്‍വോയിസ് അടക്കുന്നതിന് അനുവദിച്ച ഇളവുകള്‍ പുതിയ വര്‍ഷത്തേക്ക് ബാധകമല്ല

സ്വന്തം ലേഖകന്‍Thursday, February 28, 2019 12:05 pm

റിയാദ്: സൗദിയില്‍ കഴിഞ്ഞ വര്‍ഷത്തെ ലെവി ഇന്‍വോയിസ് അടക്കുന്നതിന് അനുവദിച്ച ഇളവുകള്‍ പുതിയ വര്‍ഷത്തേക്ക് ബാധകമല്ല. കഴിഞ്ഞ വര്‍ഷത്തെ ലെവി ഇന്‍വോയിസ് അടക്കുന്നതില്‍ നിന്ന് സ്വകാര്യ സ്ഥപാനങ്ങള്‍ക്ക് ഇളവ് നല്‍കി കൊണ്ടുള്ള തീരുമാനം പുറത്ത് വന്നത് രണ്ടാഴ്ച മുമ്പാണ്. എന്നാല്‍ ഈ വര്‍ഷത്തെ ലെവി ഇന്‍വോയിസ് നിര്‍ബന്ധമായും അടക്കണമെന്ന് തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കുന്നു. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 30 മുതല്‍ സേവനങ്ങള്‍ നിറുത്തിവെക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഈ വര്‍ഷം ജനുവരി 1ന് മുമ്പായി ഇഖാമയും വര്‍ക് പെര്‍മ്മിറ്റും പുതുക്കുകയോ, നേടുകയോ ചെയ്തവര്‍ ഈ വര്‍ഷത്തെ അവശേഷിക്കുന്ന കാലത്തേക്ക് പുതിയ നിരക്കിലുളള ലെവിയടക്കണം. സൗദി ജീവനക്കാരേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് ആളൊന്നിന് പ്രതിവര്‍ഷം 7200 റിയാലും, സ്വദേശികളേക്കാള്‍ എണ്ണത്തില്‍ കുറവുള്ള വിദേശികള്‍ക്ക് 6000 റിയാലുമാണ് ഈ വര്‍ഷം ലെവിയടക്കേണ്ടത്. അടുത്ത വര്‍ഷം ഇത് യഥാക്രമം 9600ഉം 8400ഉം റിയാലായി ഉയരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x