Currency

യുഎസിൽ പ്രവേശിക്കുന്നതിന് വിലക്കുള്ളവർക്ക് വീണ്ടും അപേക്ഷിക്കാം

സ്വന്തം ലേഖകൻSaturday, September 2, 2017 9:54 pm

ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേറ്റതിൽപ്പിന്നെ അമേരിക്കയിൽ പ്രവേശിക്കുന്നതിനു യാത്രവിലക്ക് ലഭിച്ച വിദേശികൾക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാം

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേറ്റതിൽപ്പിന്നെ അമേരിക്കയിൽ പ്രവേശിക്കുന്നതിനു യാത്രവിലക്ക് ലഭിച്ച വിദേശികൾക്ക് വീണ്ടും അപേക്ഷ സമർപ്പിക്കാം. ഫെഡറൽ കോടതിയുടെ ഉത്തരവ് പ്രകാരം ഇത്തരത്തിൽ പ്രവേശനാനുമതി നിഷേധിച്ചവരെ യുഎസ് ഭരണകൂടം ഉടൻ ബന്ധപ്പെടുമെന്നാണു കരുതുന്നത്.

കഴിഞ്ഞ ജനുവരിയിൽ പ്രസിഡന്റ് ഒപ്പുവെച്ച ഉത്തരവ് പ്രകാരം ഏഴ് മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു രാജ്യത്ത് പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടൂത്തിയത്. ഈ തീരുമാനത്തിലൂടെ വിസ നിഷേധിച്ചവരുടെ അപേക്ഷകൾ സർക്കാർ പുനഃപരിശോധിക്കണമെന്നാണു കോടതി ഉത്തരവ്. എന്നാൽ ഇവർക്ക് വിസ അനുവദിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നില്ല.

ഇറാൻ, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇതിൽ ഇറാഖിനെ പിന്നീട് ഒഴിവാക്കിയിരുന്നു. ഈ തീരുമാനത്തെ തുടർന്ന് യു.എൻ ജീവനക്കാർക്കടക്കം യുഎസിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x