Currency

ഒമാനില്‍ ഫൈസര്‍ വാക്‌സീന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി; 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കും

സ്വന്തം ലേഖകന്‍Wednesday, December 16, 2020 6:12 pm

മസ്‌കത്ത്: ഒമാനില്‍ ഫൈസര്‍ വാക്‌സീന്‍ ഇറക്കുമതി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. അടിയന്തര ആവശ്യങ്ങളില്‍ മാത്രമായിരിക്കും ആദ്യ ഘട്ടമായി വാക്‌സീന്‍ നല്‍കുന്നത്. 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സീന്‍ ലഭ്യമാകുക.

വാക്‌സീന്റെ കാര്യക്ഷമതയും സുരക്ഷയും സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം അവലോകനം ചെയ്ത ശേഷമാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഒമാന്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. 38,000 പേരില്‍ നടത്തിയ ക്ലിനിക്കല്‍ പഠനം സംബന്ധിച്ച വിവരങ്ങളും അവലോകനം ചെയ്തതായും വാക്‌സീന്‍ ലഭ്യമാക്കുന്നതുള്‍പ്പടെ സൂക്ഷമമായി വിലയിരിത്തുന്നുണ്ടെവന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മൂന്നാഴ്ചയുടെ ഇടവേളയില്‍ രണ്ടു ഡോസുകളാകും നല്‍കുക. രണ്ടാമത്തെ ഡോസ് നല്‍കി രണ്ടു മാസത്തിനു ശേഷം വാക്‌സീന്റെ കാര്യക്ഷമത വിലയിരുത്തും. മറ്റ് ഏതൊരു വാക്‌സീനും ഉള്ളതു പോലുള്ള പാര്‍ശ്വഫലങ്ങളാണു കോവിഡ് വാക്‌സിന് ഉള്ളതെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x