Currency

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനിയുടെ അളവ് കൂടുതല്‍; നടപടി ആവശ്യപ്പെട്ട് സൗദി

സ്വന്തം ലേഖകന്‍Monday, September 10, 2018 4:36 pm

റിയാദ്: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനിയുടെ അളവ് പരിധിയിലും അധികമാണെന്ന് സൗദി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിന് സൗദി അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റി നിര്‍ദ്ദേശങ്ങള്‍ നല്‍കി.

പഴങ്ങളിലും പച്ചക്കറികളിലും പരമാവധി രണ്ട് ശതമാനമാണ് കീടനാശിനി സാന്നിദ്ധ്യം അനുവദിക്കപ്പെട്ടിട്ടുള്ളത്. സൗദിയിലേക്ക് ഇവ ഇറക്കുമതി ചെയ്യുമ്പോള്‍ ഈ പരിധി കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.

സംസ്‌കരിച്ച് ശീതീകരിക്കുന്ന പഴം, പച്ചക്കറികളിലുള്ള കീടനാശിനികളുടെ അളവു കുറയ്ക്കാന്‍ ഇന്ത്യ നടപടിയെടുക്കണമെന്നും സൗദി ഔദ്യോദികമായി ആവശ്യപ്പെട്ടു. കീടനാശിനിയുടെ അളവ് പരിശോധിക്കാനും നിയന്ത്രിക്കാനും പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും, ഈ സമിതിയുടെ വിവരങ്ങള്‍ സൗദിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x