
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കു തൊഴിലാളികളെ അയക്കുന്നതിനു സമ്പൂർണ്ണ നിരോധനവുമായി ഫിലിപ്പൈൻസ്. ഫിലിപ്പൈൻസ് സ്വദേശികൾ കുവൈറ്റിൽ പീഡനത്തിനു ഇരയാകുന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊഴിൽകാര്യ വകുപ്പ് സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ആണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
കഴിഞ്ഞ ദിവസം ഫിലിപ്പീൻ ഗാർഹിക തൊഴിലാളിയുടെ മൃതദേഹം കുവൈത്തിൽ ഫ്രീസറിനുള്ളിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നു രാജ്യത്തിൻറെയും ജനങ്ങളുടെയും താൽപര്യം മുൻനിർത്തി പ്രസിഡൻറിൻറെ നിർദേശപ്രകാരമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഇതോടൊപ്പം കുവൈറ്റിൽ നിന്നും മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ സൗജന്യമായി നാട്ടിലെത്തിക്കാൻ ഫിലിപ്പീൻ എയർലൈൻസിന് പുറമെ സ്വകാര്യ വിമാനക്കമ്പനിയുമായും സർക്കാർ ധാരണയിലെത്തിയിട്ടുണ്ട്. അതേസമയം നിലവിൽ കുവൈtil ജോലി ചെയ്യുന്ന പൗരന്മാരെ മടങ്ങിവരാൻ നിര്‍ബന്ധിക്കില്ലെന്നു അധികൃതർ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.