അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനായി ഒട്ടകങ്ങളുടെ കഴുത്തിലും കാലിലും തിളങ്ങുന്ന ലൈറ്റ് പിടിപ്പിക്കാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കാനാണ് പദ്ധതി. അപകടം ഉണ്ടാകുംവിധം ഒട്ടകം മുതലായ മൃഗങ്ങള്‍ റോഡിലിറങ്ങി നടക്കുന്നതായി പരാതികള്‍ ലഭിച്ചിരുന്നു.
ഒമാന്‍: രാജ്യത്ത് രാത്രി കാലങ്ങളില്‍ ഒട്ടകങ്ങളില്‍ വാഹനം ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ സുരക്ഷാ നടപടികളുമായി ട്രാഫിക് സേഫ്റ്റി കമ്മിറ്റി രംഗത്ത്. ഇത്തരം അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സൗഹചര്യത്തിലാണ് ട്രാഫിക് സേഫ്റ്റി കമ്മിറ്റി സുരക്ഷാ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനായി ഒട്ടകങ്ങളുടെ കഴുത്തിലും കാലിലും തിളങ്ങുന്ന ലൈറ്റ് പിടിപ്പിക്കാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കാനാണ് പദ്ധതി.
Nomination online for 12th Garshom International Awards click garshom.com
അപകടം ഉണ്ടാകുംവിധം ഒട്ടകം മുതലായ മൃഗങ്ങള്‍ റോഡിലിറങ്ങി നടക്കുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം പരിശോധന നടത്തുകയും ചെയ്തിരുന്നു. ഒട്ടകങ്ങള്‍ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയതായി പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ട്രാഫിക് സേഫ്റ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടി പുരോഗമിച്ച് വരികയാണ്.
ലൈറ്റിന്റെ ഉപയോഗം മൃഗങ്ങളെ കാണാന്‍ സാധിക്കുന്നതിനാല്‍ അപകടം കുറയും എന്ന പ്രതീക്ഷയിലാണ് ഇത്തരത്തിലുള്ള പരീക്ഷണം ആവിഷ്‌കരിക്കാന്‍ കമ്മിറ്റി തിരുനിമാനിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.