വിമാനയാത്രക്കിടെ മുസ്ലിം യുവതിയുടെ ഹിജാബ് വലിച്ചുകീറിയ അമേരിക്കൻ പൗരന് ഒരു വർഷം തടവും പിഴയും ശിക്ഷ.
ന്യൂയോർക്ക്: വിമാനയാത്രക്കിടെ മുസ്ലിം യുവതിയുടെ ഹിജാബ് വലിച്ചുകീറിയ അമേരിക്കൻ പൗരന് ഒരു വർഷം തടവും പിഴയും ശിക്ഷ. നല്ലനടപ്പിനുള്ള ശിക്ഷയാണ് വിധിച്ചതെന്നും ഇതില്‍ രണ്ടു മാസം വീട്ടുതടങ്കല്‍ ആയിരിക്കും. 1000 ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്. ഇതിനു പുറമെ 4000 ഡോളര്‍ കോടതി ഫീസ് ഇനത്തിലും പ്രതി അടക്കണം.
കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു സംഭവം. ജില്‍ പാര്‍ക്കര്‍ പെയ്നെ എന്ന 37കാരനാണ് ശിക്ഷ ലഭിച്ചത്. ഒരു വ്യക്തിയുടെ മതപരമായ സ്വാതന്ത്ര്യത്തിന് തടസ്സം സൃഷ്ടിച്ചെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് കഴിഞ്ഞ മേയില്‍ പെയ്നെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇത് അമേരിക്കയാണെന്ന് ആക്രോശിച്ചായിരുന്നു പ്രതി യുവതിയുടെ ഹിജാബ് വലിച്ചു കീറിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.