ബഹ്റൈനിൽ പബ്ലിക് ആശുപത്രികളിലും, ഹെൽത്ത് സെന്ററുകളിലും ആരോഗ്യസേവനങ്ങൾക്ക് പ്രവാസികളിൽ നിന്നും ഈടാക്കിവരുന്ന ഫീസ് വർധിപ്പിക്കാൻ ആലോചന.
മനാമ: ബഹ്റൈനിൽ പബ്ലിക് ആശുപത്രികളിലും, ഹെൽത്ത് സെന്ററുകളിലും ആരോഗ്യസേവനങ്ങൾക്ക് പ്രവാസികളിൽ നിന്നും ഈടാക്കിവരുന്ന ഫീസ് വർധിപ്പിക്കാൻ ആലോചന. നാല് ദിനാർ അധികമായി ഈടാക്കാനാണ് മിനിസ്റ്റീരിയൽ കമ്മിറ്റി ഫോർ ഫിനാൻഷ്യൽ അഫയേഴ്‌സ് ആന്റ് റാഷണലൈസിംഗ് എക്സ്പെൻഡിച്ചേഴ്‌സ്, ആരോഗ്യ വകുപ്പ് മന്ത്രി ഫെയ്ഖ്അ ബിൻത് സയീദ് അൽ സാലെഹിന് നൽകിയ കത്തിൽ പറയുന്നത്.
നിലവിൽ മൂന്ന് ദിനാറാണ് ഫീസ്, വർധന പ്രാബല്യത്തിൽ വന്നാൽ ഏഴ് ദിനാർ നൽകേണ്ടി വരും. പ്രവാസികളുടെ ചികിത്സാച്ചിലവുകൾ അവർ തന്നെ വഹിക്കട്ടെയെന്നാണ് നിർദേശം. പ്രവാസികളുടെ ചികിത്സയുടെ ചിലവ് എത്രയാണോ, അത്രയും തന്നെ പ്രവാസികളിൽ നിന്നും ഈടാക്കണം. ഫാർമസികളിൽ നിന്ന് സ്വദേശികളല്ലാത്തവർക്ക് മരുന്നുകളും ലഭ്യമാക്കേണ്ടതില്ല എന്നും നിർദേശമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.