നിയമലംഘകരാണെന്ന് വരുത്തി തീർത്ത് പ്രവാസികളിൽ നിന്നും പണം തട്ടിക്കൊണ്ടിരുന്ന പോലീസുകാരനാണ് പിടിയിലായത്
കുവൈറ്റ് സിറ്റി: നിയമലംഘകരാണെന്ന് വരുത്തി തീർത്ത് പ്രവാസികളിൽ നിന്നും പണം തട്ടിക്കൊണ്ടിരുന്ന പോലീസുകാരൻ പിടിയിൽ. ഫഹഹീലിൽ വെച്ച് ഇന്ത്യക്കാരനായ ഡെലിവെറി ബോയിയെ തടഞ്ഞു വെച്ച പോലീസുകാരൻ, ഇന്ത്യക്കാരൻ നിയമലംഘകനാണെന്നും 200 ദിനാർ നൽകണം മോചിപ്പിക്കാനെന്നും അറിയിക്കുകയായിരുന്നു.
ഡെലിവറി ബോയ് ഇക്കാര്യം ജോലി ചെയ്യുന്ന റെസ്റ്റോറന്റ് ഉടമയെ വിളിച്ചറിയിച്ചു. സംഭവസ്ഥലത്തെത്തിയ ഉടമ പോലീസ് സ്റ്റേഷനിൽ പോയി പിഴ അടച്ചോളാമെന്ന് അറിയിച്ചു. എന്നാൽ ഇക്കാര്യം പോലീസുകാരൻ അനുവദിച്ചില്ല. ഇതേതുടർന്ന് സംശയം തോന്നിയ റെസ്റ്റോറന്റ് ഫഹഹീൽ പോലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ചു.
ഇല്ലാത്ത നിയമലംഘനങ്ങൾ ചുമത്തി പിഴ ഈടാക്കുകയായിരുന്നു ഇയാളെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ നിരവധി പ്രവാസികളിൽ നിന്നും ഇത്തരത്തിൽ പണം ഈടാക്കിയതായി കണ്ടെത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.