Currency

കുവൈത്ത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടരുന്നു

സ്വന്തം ലേഖകൻSunday, November 27, 2016 11:37 am

പതിനഞ്ചാമത് കുവൈറ്റ് പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. അര്‍ധരാത്രിയോടെ ഒൗദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകും.

കുവൈറ്റ് സിറ്റി: പതിനഞ്ചാമത് കുവൈറ്റ് പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. വൈകാതെ ഒൗദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകും. രാവിലെ എട്ടിന് ആരംഭിച്ച പോളിങ് രാത്രി എട്ട് വരെ നീണ്ടിരുന്നു. പോളീംഗ് കഴിഞ്ഞ ഉടനെ തന്നെ വോട്ടെണ്ണൽ ആരംഭിക്കുകയായിരുന്നു.

105 സ്കൂളുകളിലായിരുന്നു പോളിങ് ബൂത്തുകള്‍ സജ്ജമാക്കിയത്. 4,83,186 വോട്ടര്‍മാരില്‍ ഏതാണ്ട് നല്ലൊരു ശതമാനം പേരും വോട്ട് ചെയ്യാനത്തെരിയെന്നാണ് പ്രാഥമിക വിവരം. രാജ്യത്തെ അഞ്ച് പാര്‍ലമെന്‍റ് മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ഓരോ മണ്ഡലത്തില്‍നിന്ന് 10 പേര്‍ തെരഞ്ഞെടുക്കപ്പെടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x